വോട്ടർപട്ടിക തീവ്ര പരിശോധനയിൽ(എസ്ഐആര്‍) കേരളത്തിന്റെ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ല.
തിങ്കളാഴ്ചക്കകം തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്, സുപ്രിംകോടതി നിർദേശം നൽകി. കേരളത്തിൽ എസ്ഐആറിന് തടസ്സങ്ങളില്ലെന്ന് കമ്മീഷൻ പറഞ്ഞു.
അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഹരജികളിലെ വസ്തുതകൾ വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡിസംബർ 2ന് ഹരജി വീണ്ടും പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്‌ഐആര്‍ നടപടികള്‍ നീട്ടി വെക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം."
Post a Comment