വെള്ളലശ്ശേരി : നാൽപത് വർഷത്തിലധികം വെള്ളലശ്ശേരി മഹല്ലിൽ സേവനം ചെയ്ത മർഹും ഇബ്രാഹിം മുസ്ലിയാരുടെ ഒൻപതാം ആണ്ട് അനുസ്മരണവും മാസാന്ത മജ്‌ലിസുന്നൂർ സദസ്സും സംഘടിപ്പിച്ചു. ഇബ്രാഹിം ഉസ്താദിൻ്റെ നാമധേയത്തിൽ മഹല്ലിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ (ഇംറ)യുടെ ആഭിമുഖ്യത്തിൽ വെള്ളലശ്ശേരി ഇബ്രാഹിം ഉസ്താദ് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു . കോയ മുസ്ലിയാർ മുഖ്യാതിഥി ആയി. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി പ്രാർത്ഥന നിർവഹിച്ചു.
വേദിയിൽ വെച്ച് ഇംറ യുടെ 2024–25 വർഷ കാലയളവിലെ പ്രധാന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡോക്യുമെൻ്ററി വീഡിയോ പ്രദർശിപ്പിച്ചു
ഇംറ ജനറൽ സെക്രട്ടറി അജ്നാസ് എംപി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് അഷ്റഫ് കാരോതിങ്ങൽ, മഹല്ല് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സൈഫുദ്ദീൻ യമാനി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് പ്രസിഡൻ്റ് മൊയ്തീൻ ഹാജി, ഇംറ പ്രവർത്തകരായ അബ്ദുല്ല കാരോതിങ്ങൽ, മങ്ങാട്ട് അബൂബക്കർ സിദ്ധീക്ക്, ഉമ്മർ വെള്ളലശ്ശേരി, റഷീദ്, അമീൻ ഷാഫിദ്, ഷാഹുൽ ഹമീദ്, തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment