മാവൂർ: എസ് ഐ ആറിൻ്റെ മറവിൽ ബൂത്ത് ലെവൽ ഓഫീസർമാരെ ദ്രോഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടിയിൽ മാവൂർ ഏരിയാ ബി എൽ ഒ കൂട്ടായ്മ പ്രതിഷേധിച്ചു.
ജോലിഭാരത്തിൻ്റെ സമ്മർദ്ദം കാരണം കണ്ണൂരിൽ ബി എൽ ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്യാൻ ഇടയായതിൽ യോഗം ദുഃഖം രേഖപ്പെടുത്തി. പ്രതിഷേധ പരിപാടികൾക്ക് ബി എൽ ഒ മാരായ സലീം ചെറുപ്പ, സി.കെ അഷറഫ്, ബഷീർ പനങ്ങോട്ട്, അബ്ദുൽ റസാഖ് എം.കെ, ഹഫ്സ പി.പി, ദീപ, സാജിത എന്നിവർ നേതൃത്വം നൽകി.
Post a Comment