കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു; ബ്രിട്ടനിൽ സ്ഥിരതാമസത്തിന്‌ 20 വർഷം കാത്തിരിക്കണം



ലണ്ടൻ : ബ്രിട്ടനിൽ സ്ഥിരതാമസത്തിന്‌ അപേക്ഷിക്കാൻ 20 വർഷം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥകളോടെ കുടിയേറ്റ നിയമത്തിൽ പരിഷ്‌കരണം വരുത്താൻ പദ്ധതി. നിയമപരമായി രാജ്യത്ത്‌ എത്തുന്ന കുടിയേറ്റക്കാർക്ക്‌ മുൻഗണന നൽകുന്നതാകും പുതിയ നിയമമെന്ന്‌ ആഭ്യന്തര സെക്രട്ടറി ഷബാന മെഹ്‌മൂദ്‌ പറഞ്ഞു. രാജ്യത്തിന്‌ സാന്പത്തികമായി സംഭാവന ചെയ്യുന്ന, നിയമം അനുശാസിക്കുന്നവർക്ക്‌ മുൻഗണന നൽകും.


2021 മുതൽ ബ്രിട്ടനിലെത്തിയ ഏകദേശം 20 ലക്ഷം കുടിയേറ്റക്കാർക്ക് ഇത്‌ ബാധകമാണ്‌. ഇന്ത്യക്കാരടക്കമുള്ളവർക്ക്‌ ഇത്‌ വൻ തിരിച്ചടിയാകും. എന്നാൽ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജോലി ചെയ്യുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും അഞ്ച് വർഷത്തിനുശേഷം സ്ഥിരതാമസമാക്കാനാകും. - ഉയർന്ന വരുമാനക്കാർക്കും സംരംഭകർക്കും മൂന്ന് വർഷത്തിനകം സ്ഥിരതാമസമാക്കാം.

നിയമവിരുദ്ധ കുടിയേറ്റക്കാർക്കും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കും ഇനി 30 വർഷംവരെ കാത്തിരിക്കേണ്ടിവരും. കുടിയേറ്റക്കാർക്കുള്ള സ്ഥിര താമസത്തിനുള്ള യോഗ്യതാ കാലയളവ് 10 വർഷം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിഷ്‌കാരം ഏപ്രിൽ മുതൽ പ്രാവർത്തിക്കമാക്കാനാണ്‌ ആലോചന.


Post a Comment

Previous Post Next Post
Paris
Paris