മലയമ്മ : സ്കൂൾ ജെ.ആർ.സി, സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ജെ. ആർ സി , സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾക്ക് ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഹൃദ്യം പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മുൻ ഹെഡ്മാസ്റ്ററും ജെ. ആർ.സി ജില്ല ജോയൻ്റ് സെക്രട്ടറിയുമായ കെ.കെ രാജേന്ദ്രകുമാർ നിർവഹിച്ചു.
IRCS മോട്ടിവേഷണൽ സ്പീക്കർ രഞ്ജീവ് കുറുപ്പ് ക്ലാസ് നയിച്ചു. പ്രഥമ ശ്രുശ്രൂഷയെ കുറിച്ച് വിശദീകരിക്കുകയും അതിൻ്റെ ഡമോൺസ്ട്രേഷൻ നടത്തുകയും ചെയ്തു . പ്രഥമ ശുശ്രൂഷയിലൂടെ അപകടത്തിൽ പെടുന്ന പല ജീവനുകളേയും രക്ഷപ്പെടുത്താനാവുമെന്ന ബോധ്യം ക്ലാസിലൂടെ കുട്ടികൾക്കുണ്ടായി . ഹെഡ്മിസ്ട്രസ് ഷീബ വി യുടെ അധ്യക്ഷതയിൽ നടന്ന ഗൈഡൻസ് ക്ലാസിൽ പി.ടി.എ പ്രസിഡൻ്റ് കുഞ്ഞി മരക്കാർ, സീനിയർ അധ്യാപകരായ അബ്ദുൾ അസീസ് ഇ, സുഷമകുമാരി എൻ , എന്നിവർ സംസാരിച്ചു. സ്കൂൾ ജെ ആർ സി കൺവീനർ അനൂപ് കുമാർ സി എം , സ്കൗട്ട് കൺവീനർ മുഹമ്മദ് സജീർ,ഗൈഡ്സ് കൺവീനർ സെറീന എം.പി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Post a Comment