പി.എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് നേരിട്ടെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തി. എല്ലാ പ്രശ്‌നവും തീരുമെന്ന് ചര്‍ച്ചക്കു ശേഷം മന്ത്രി പ്രതികരിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണ്ടാണ് മന്ത്രി ചര്‍ച്ച നടത്തിയത്.
മന്ത്രി ജി.ആര്‍ അനിലും ഉണ്ടായിരുന്നു. സി.പി.എം നിര്‍ദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സി.പി.ഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്.
ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തോടെ ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് പി.എം ശ്രീയുടെ പേരില്‍ മുന്നണിക്കുള്ളില്‍ സിപിഐ ശബ്ദമുയര്‍ത്തുന്നത്. കേന്ദ്രത്തില്‍ നിന്നു കിട്ടാനുള്ള കേരളത്തിന് അവകാശപ്പെട്ട വിഹിതം വേണ്ടെന്നു വയ്ക്കാനാവില്ലെന്നും എന്നാല്‍ ആർ.എസ്.എസ് താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കില്ലെന്നു മുള്ള ഉറപ്പാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നോട്ടു വയ്ക്കുന്നത്.
വര്‍ഗീയമായ ചരിത്ര വിരുദ്ധമായ പാഠ്യ പദ്ധതി ഒരു കാരണവശാലും നടപ്പാക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പില്‍ സിപിഐ എതിര്‍പ്പ് മയപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. ഇരു പാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തുന്നുണ്ട്.
Post a Comment