പി എം ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസിനു തീറെഴുതാൻ.എസ്ഡിപിഐ



പെരുമണ്ണ: പി എം ശ്രീ പദ്ധതി കേരളത്തിലും നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി പെരുമണ്ണയിൽ പ്രതിഷേധം സംഘടിപ്പിച്ചു.രാജ്യത്തിന്റെ മഹിതമായ ചരിത്രം മാറ്റിമറിച് കൽപ്പിത കഥകൾ കുത്തിനിറച്ച് കുരുന്നു മക്കളിൽ വിഷം നിറക്കാൻ ഉള്ള പദ്ധതിയാണ് പി എം ശ്രീ എന്ന് പ്രതിഷേധ സദസ്സിൽ വിഷയാവതരണം നടത്തിക്കൊണ്ട് റസാഖ് കാരന്തൂർ സൂചിപ്പിച്ചു. മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ എൻ ഇ പി - പി എം ശ്രീ കേരളത്തിൽ നടപ്പാക്കാനുള്ള ഇടതുസർക്കാർ തീരുമാനം കേരള ജനതയെ വഞ്ചിക്കലാണെന്നും അദ്ദേഹം പറഞ്ഞു.


 പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി, സെക്രട്ടറി അഷ്റഫ് കുട്ടിമോൻ, മുഹമ്മദ് നദ്‌വി,ഹുസൈൻ ഇരിങ്ങല്ലൂർ, കെ പി റഷീദ്, അഷ്റഫ് പെരുമണ്ണ, എം കുഞ്ഞഹമ്മദ്, ടി ബഷീർ,തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris