നായർകുഴി : ജി.എച്ച്.എസ്.എസ് നായർകുഴി എൻ.എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് ചുറ്റുമുള്ള വാർഡുകളിലെ ആളുകൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ് എസ് ന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കെഎംസിടി ഗ്രൂപ്പിന്റെ വിവിധ മെഡിക്കൽ വിഭാഗങ്ങളായ ആയുർവേദം, ജനറൽ മെഡിസിൻ, ഡെൻ്റൽ വിഭാഗം, കണ്ണു വിഭാഗം, കൂടാതെ കാലികറ്റ് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു മെഗാ മെഡിക്കൽ ക്യാമ്പ്. ഏകദേശം 200ൽ അധികം പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ പ്രത്യേക പരിശോധനയും, സൗജന്യ ചികിത്സയും ഉണ്ടായിരുന്നു.
മെഗാ മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ ശ്രീ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റീന മാണ്ടി കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ് എസ് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി . ബി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ ഷാജി എൻ.പി സ്വാഗതവും, സ്കൂൾ പി.ടി.എ പ്രസിഡന്റെ എ. പ്രസാദ്, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സന്തോഷ് . എ, എൻ.എസ് എസ് വോളണ്ടിയർ ലീഡർ, ദിയ M.T, കെഎംസിടി ഡന്റെൽ വിഭാഗം മേധാവി ഡോ. രഹന റഷീദ് എന്നിവർ സംസാരിച്ചു.

Post a Comment