വെസ്റ്റ്പാഴൂർ: കൂളിമാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ,കായിക, സാംസ്ക്കാരിക സംഘടനയായ ലയം കൂളിമാട് പ്രദേശത്തെ വിവിധ പ്രതിഭകളെ ആദദരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് ബിരുദം നേടിയ ഡോ: ഫറ ജമാൽ, മദ്രാസ് ഐ ഐ ടി യിൽ നിന്ന് ബയോ ഇൻഫോർമാറ്റിക്സിൽ പി.എച് ഡി നേടിയ ഡോ: ഫാത്തിമ റിത എന്നിവരെയാണ് ആദരിച്ചത്.
ഡോ: ഫറ ജമാലിന് ഫാത്തിമ അബ്ദുളള മാനൊടുകയിലും ഡോ: ഫാത്തിമ റിതക്ക് മുഫീദ സെമി ജിയാദും ലയം കൂളിമാടിന്റെ ഉപഹാരങ്ങൾ നൽകി. ലയം കൂളിമാട് സെക്രട്ടറി ടി.വി.ഷാഫി മാസ്റ്റർ, വൈ: പ്രസിഡൻറ് ഫഹദ് പാഴൂർ , വാർഡ് കോൺസ് കമ്മറ്റി പ്രസിഡന്റ് മുഹമ്മദാലി കാര്യോട്ട്, ഇ എം.സി മൊയ്തീൻ ഹാജി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് മാനൊടുകയിൽ, അഷ്റഫ് എടക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment