മാവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം. വോളിബോളിൽ ഫ്രണ്ട്സ് തെങ്ങിലക്കടവ് ജേതാക്കൾ.


മാവൂർ :. മാവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ വോളിബോൾ മത്സരത്തിൽ ഫ്രണ്ട്സ് തെങ്ങിലക്കടവ് ജേതാക്കളായി. ഡയമണ്ട് മാവൂരിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി.


 സ്കോർ ( 25-13, 25-12)വിജയികൾക്കുള്ള ട്രോഫികൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് വിതരണം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.ടി ഖാദർ,കാമ്പുറത്ത് മുഹമ്മദ്,കെ ടി. അഹമ്മദ് കുട്ടി,ലത്തീഫ് പാലക്കോളില്‍, ഇ. എ ഗഫൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris