മാവൂർ. : പതിനാലാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച പിലാത്തോട്ടത്തിൽ അരിയാപറമ്പ് റോഡ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി. ഗീതാമണി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി,എം ധർമ്മജൻ, പനങ്കുണ്ട അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.എ പി അഷ്റഫ് സ്വാഗതവും കോയാമു മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment