വോട്ട് ചോരി കൊടുവള്ളിയിലും'';നേരത്തെ വോട്ടുള്ളവരെ കൂട്ടത്തോടെ വെട്ടി



കൊടുവള്ളി : അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങിയതോടെ നേരത്തെ വോട്ടര്‍ ലിസ്റ്റിലുള്ളവരെ കൂട്ടമായി ഒഴിവാക്കിയതായി പരാതിയുയരുന്നു.സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഡിവിഷനുകളെ കീറിമുറിച്ചതിന്‍റെ മറ പിടിച്ചാണ് പല ഡിവിഷനുകളില്‍ നിന്നും വോട്ടര്‍മാരുടെ വോട്ട് ചെയ്യാനുള്ള അവകാശം വെട്ടി മാറ്റിയത്.


ഇതിനെതിരെ കൊടുവള്ളി യുഡിഎഫ് കമ്മിറ്റി ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തി.ഓരോ വോട്ടര്‍മാരും കോടതി കയറാന്‍ തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നീട്ടി വെക്കേണ്ടി വന്നേക്കും.

നേരാംവണ്ണം ജയിക്കാന്‍ സാധിക്കാത്തതിനാലാവാം ഈ നാണം കെട്ട പ്രവര്‍ത്തി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയതെന്ന് യുഡിഎഫ് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Paris
Paris