കൂളിമാട് : സാമൂഹ്യ സുരക്ഷക്കും വിദ്യാഭ്യാസ
ഉയർച്ചക്കും സി.എച്ചിൻ്റെ സേവനം നിസ്തുലമാണെന്ന് ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ പറഞ്ഞു. വെസ്റ്റ് പാഴൂർ ശാഖാ മുസ്ലിം ലീഗ് സംഘടിപ്പിച്ച സി എച്ച് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡണ്ട് ടി.കലന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം. ഹുസൈൻ, സി.എ. ശുകൂർ മാസ്റ്റർ, വാർഡ് യു.ഡി.എഫ് കൺവീനർ വി.എ. മജീദ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.എം. അഹമ്മദ് കുട്ടി, പി.അഹമ്മദ് മാസ്റ്റർ ,സി.എ. മജീദ്, എംപി റസാഖ്, ടി. അബ്ദുറഹിമാൻ,സി.എ.
അലി, സി.യാസിൻ സംസാരിച്ചു. എൻ.ആലി ഹാജി ഗാനം ആലപിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളന ഭാഗമായി നടന്ന ഫുട് ബോൾ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ക്യാഷ് അവാർഡും വി.ബഷീർ വക ഫുട്ബോൾ നല്കി
Post a Comment