റിലെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു


മുക്കം : മുക്കം നഗരസഭ കവാടത്തിൽ കർഷക കൂട്ടായ്മ അനിശ്ചിതകാല റിലെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു
   രാവിലെ കൃഷിയിടത്തിൽ നിന്നും തുടങ്ങിയ ഉപവാസം വൈകുന്നേരം മൂന്ന് മണിക്ക് നഗരസഭ കവാടത്തിൽ എത്തി തുടർന്നു വൈകിട്ട് ആറുമണിവരെയായിരുന്നു ഉപവാസം തുടർന്ന് വീട്ടിലെത്തി പുലർച്ചെ കൃഷിയിടത്തിൽ പോയി പത്തുമണിക്ക് വീണ്ടും സമരപ്പന്തലിൽ എത്തിച്ചേരും ഇന്നത്തെ ഉപവാസ സമരം പ്രായം ചെന്ന കർഷകൻ പൈറ്റുളി ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു 


സമരത്തിൽ ഷാജി രാജ് ലങ്കയിൽ സിദ്ധാർത്ഥൻ മാമ്പറ്റ മുനീർ മുത്താലം വിനോദ് മണാശ്ശേരി ദാമോദരൻ കോഴഞ്ചേരി സുധാകരൻ കപ്പിയാടത്ത് ഗോപി കളരിക്കണ്ടി റുക്കിയ ടീച്ചർ സഫിയ പുൽപറമ്പ് ബേബി മുത്താലം ബാബു ആക്കത്തൊടി സൈനബ മുത്താലം കുര്യൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു . സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ഗഫൂർ മാസ്റ്റർ AM അബുബക്കർ റഹീം ചേന്നമംഗലൂർ ശരീഫ് വെണ്ണക്കോട് തുടങ്ങിയവരും സ്വതന്ത്ര കർഷകസംഘം തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രകടനമായി വന്നു സമരത്തിന് അഭിവാദ്യo അർപ്പിച്ചു കർഷകസംഘം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി മജീദ് പുതുക്കുടി നടുക്കണ്ടി അബൂബക്കർ റഷീദ് മേപ്പാടി എന്നിവർ സംസാരിച്ചു കാട്ടുപന്നിവേട്ടയുടെ യഥാർത്ഥ വസ്തുതകൾ കിഫാ ക്ലബ്ബ് കോഡിനേറ്റർമാരായ ടെന്നീ ജോർജ് എന്നിവർ വിശദീകരിച്ചു

Post a Comment

Previous Post Next Post
Paris
Paris