കോഴിക്കോട് : 2009 ൽ തറക്കല്ലിട്ട മെഡിക്കൽ കോളേജ് ബസ്റ്റാന്റ് നിർമ്മാണം അനന്തമായി നീണ്ട് പോകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ബസ്റ്റാന്റ് ആക്ഷൻ ഫോറം ദേവഗിരി കോർണറിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
മാപ്പിളപ്പാട്ട് ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വർഗ്ഗത്തിൽ വെച്ചെങ്കിലും ഇവിടുത്തെ ബസ്റ്റാന്റ് ഞങ്ങൾക്കൊക്കെ കാണാൻ കഴിയുമോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പരിഹസിച്ചു.
ചടങ്ങിൽ ആക്ഷൻ ഫോറം ചെയർമാൻ ടി. കെ.എ.അസീസ് അദ്ധ്യക്ഷതവഹിച്ചു.
കെ.രാധാകൃഷ്ണൻ
ഷെരീഫ് കുറ്റിക്കാട്ടൂർ , ഉമ്മർ വെള്ള ലശ്ശേരി ,കെ.സാമി, എൻ.പി മുഹമ്മദ്, മൂസ്സ സുൽത്താൻ, കെ.പി.അബ്ദുൽ ലത്തീഫ്, ശബരിമുണ്ടക്കൽ .പി. ഗൗരീശങ്കർ ,സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
കൺവീനർ എം ശശീന്ദ്രൻ സ്വാഗതവും പി.ബാവക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.'
ബസ്റ്റാന്റ് നടപടികൾ ദ്രുതഗതിയിലാക്കാൻ കോർപറെഷൻ ഒരു ലൈസൻ ഓഫീസറെ നിയോഗിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
അടുത്ത സമരപരിപാടി ഉടൻ പ്രഖ്യാപിക്കുമെന്ന് ആക്ഷൻഫോറം ഭാരവാഹികൾ അറിയിച്ചു.
Post a Comment