മുക്കം: ടെഡ്എക്സ് (TEDx) പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിക്കുന്ന ടെഡ്എക്സ്കെഎംസിടി (TEDxKMCT) യുടെ ടെഡ് ട്രക്കിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് കോഴിക്കോട് ബീച്ചിൽ, കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ശ്രീ. സ്നേഹിൽ കുമാർ സിംഗ് IAS നിർവ്വഹിച്ചു. ടെഡ്എക്സ്കെഎംസിടി (TEDxKMCT) യുടെ ആദ്യ സീസൺ ഒക്ടോബർ 25-ന് കെ.എം.സി.ടി. കാലിക്കറ്റ് ക്യാമ്പസിൽ നടക്കും.
ഇതിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടെഡ് ട്രക്ക് (TED Truck) ബോധവൽക്കരണ യാത്ര, ഒക്ടോബർ 13 മുതൽ 20 വരെ മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ കെ.എം.സി.ടി. ക്യാമ്പസുകൾ സന്ദർശിക്കും.
ടെഡ്എക്സ് കെഎംസിടി (TEDxKMCT) സീസൺ ഒന്നിൽ പ്രമുഖ വ്യക്തികളും കലാകാരന്മാരും പങ്കെടുക്കും.
Post a Comment