സമസ്ത ഉലമാ -ഉമറാ സംഗമം സംഘടിപ്പിച്ചു


 കുറ്റിക്കാട്ടൂർ : 
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം 2026 ഫെബ്രുവരി 4,5,6,7,8തീയതികളിൽ 
കാസർഗോഡ്, കുണിയയിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം സമസ്ത നൂറാം വാർഷിക സ്വാഗത സംഘം കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച ഉലമാ-ഉമറാ സംഗമം കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാനയിൽ വെച്ച് നടന്നു.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.





.പുത്തൻ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങളിൽ നിന്നും കേരളീയ മുസ്ലിം സമൂഹത്തിന്റെ വിശ്വാസ ധാരക്ക് കാവൽ നിന്ന മഹത്തായ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും അതുകൊണ്ട് തന്നെ സമസ്ത യുടെ നൂറാം വാർഷിക സമ്മേളനപ്രചരണപരിപാടികളിൽ എല്ലാവരും സജീവമായി പങ്കാളികൾ ആവണമെന്ന് ബഹു തങ്ങൾ അഭ്യർത്ഥിച്ചു.


സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി അധ്യക്ഷ്യത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ ഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട്, Skssf സ്റ്റേറ്റ് സെക്രട്ടറി ഒപിഎം അഷ്‌റഫ്‌ മൗലവി, സുബൈർ മാസ്റ്റർ, മഹ്ഷൂക് തങ്ങൾ, ഫിർദൗസ് തങ്ങൾ, കെ എം എ റഹ്മാൻ, റഹീം ആനകുഴിക്കര,ദീവാർ ഹുസൈൻ ഹാജി, കരീം നിസാമി, അഷ്‌റഫ്‌ റഹ്മാനി, അബ്ബാസ് റഹ്മാനി.എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris