ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കട്ടാങ്ങൽ വായനശാല പുസ്തക സമാഹരണ ദിനം ആചരിക്കുന്നു



കട്ടാങ്ങൽ : ചാത്തമംഗലം  ഗ്രാമ പഞ്ചായത്തിന്റെ  കീഴിലുള്ള കട്ടാങ്ങൽ വായന ശാല  നവംബർ ഒന്ന് കേരള പിറവി ദിനം  പുസ്തക സമാഹരണ ദിനമായി ആചരിക്കുന്നു  അന്നേ ദിവസം  ഉച്ചക്ക്  മൂന്ന് മണി  മുതൽ  പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  വായന ശാലയിൽ വെച്ചു പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു.


    കൂടാതെ നവംബർ മാസം പുസ്തക സമാഹരണ മാസമായി ആചരിക്കുവാനും  തീരുമാനിച്ചു  പുതിയ തലമുറകളിലേക്ക് വായനയിലൂടെ അറിവിന്റെ പുതു വെളിച്ചം  പകരുന്ന ഈ സത്ഉദ്യമത്തിലേക്ക്   ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു  താല്പര്യമുള്ളവർ അറിയിക്കുന്ന പക്ഷം പുസ്തകങ്ങൾ വീട്ടിൽ വന്നു ശേഖരിക്കുന്നതായിരിക്കും  എന്ന്  വായന ശാല കമ്മറ്റിക്കുവേണ്ടി  

      സെക്രട്ടറി :  ജയദാസൻ  
            ഫോൺ 9446421920
.                         9895639139

Post a Comment

Previous Post Next Post
Paris
Paris