പാഴൂർ: ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി പാഴൂർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ' തഹിയ്യ ' ഫണ്ട് ഉദ്ഘാടനം പ്രിൻസിപ്പാൾ ബഹു: റഹ്മത്തുള്ള ഖാസിമി മൂത്തേടം എസ്കെഎസ്എസ്എഫ് എൻ ഐ ടി മേഖല സെക്രട്ടറി യും, ദാറുൽ ഖുർആൻ സപ്പോർട്ടിംഗ് ടീം ഭാരവാഹിയുമായ സഫറുള്ള കൂളിമാട് ഫണ്ട് സ്വീകരിച്ചു ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ അബൂബക്കർ ബാഖവി, നാസർ മുസ്ലിയാർ, അഡ്മിനിസ്ട്രേറ്റർ അഷ്റഫ് മാസ്റ്റർ, ഷെഫീക്ക് ദാരിമി, സഹദ് ഹുദവി, സഹദ് ഫൈസി , നൗഷാദ് മാസ്റ്റർ, ആഷിക് അസ്ഹരി, വിജിലാൻ ഹൈത്തമി, സാബിത് വാഫി ,ഷറഫുദ്ദീൻ ഹസനി,ജബ്ബാർ നിസാമി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment