കൊടിയത്തൂർ: ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ ചാലക്കൽ കുടിവെള്ള പദ്ധതിയുടെ പുതിയ ടാങ്ക് നിർമാണം പൂർത്തീകരിച്ചു നാടിനു സമർപ്പിച്ചു.
വാർഡ് പതിമൂന്നിൽ സ്ഥിതി ചെയ്യുന്ന നിലവിലുള്ള ടാങ്ക് 10000 ലിറ്റർ മാത്രം സംഭരണ ശേഷിയുള്ളതും കാലപ്പഴക്കത്താൽ നാശത്തിൻ്റെ വക്കിലുമായിരുന്നു. ഇതോടെ പുതിയ 25,000 ലിറ്റർ ടാങ്ക് നിർമ്മിക്കുകയായിരുന്നു. ഇതോടെ പതിമൂന്നാം വാർഡിന് പുറമെ
തൊട്ടടുത്ത വാർഡുകളിലേക്കും കുടിവെള്ള വിതരണം നടത്താനാവും..വാർഡ് മെമ്പർ എം ടി റിയാസിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്
ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി, ആയിഷ ചേലപ്പുറത്ത്, കെ.ജി സീനത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു, അസി.എഞ്ചിനീയർ സുധേഷ്‌ണ പാലോളി, ഓവർസിയർ രഞ്ജു, എം പി അബ്ദുൽ മജീദ്, ടി.അഹമ്മദ് , നജീബ് കുന്നത്ത്, ജബ്ബാർ ചാലക്കൽ, കോയകുട്ടി ഹാജി, സുലൈമാൻ ചാലക്കൽ സാലിം, അബൂബക്കർ, ജാഫർ പറക്കുഴി, ഷമീർ ചാലക്കൽ, അജ്മൽ, തുടങ്ങിയവർ സംബന്ധിച്ചു
Post a Comment