കുന്ദമംഗലം: കോഴിക്കോട്-തിരുവമ്പാടി റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് കഞ്ചാവ് പിടികൂടി.
ചൈത്രം ബസ് ഡ്രൈവർ ഷമില്‍ ലാലാണ് പൊലിസിന്റെ പിടിയിലായത്. യാത്രക്കാരിയായ ഒരു സ്ത്രീ പൊലിസിന് നല്‍കിയ വിവരത്തെ തുടർന്ന് കുന്ദമംഗലത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്ന് ഏകദേശം 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീ സ്റ്റോപ്പിലിറങ്ങിയ ശേഷം ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലിസ് സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എൻഡിപിഎസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഈ റൂട്ടില്‍ സർവീസ് നടത്തുന്ന ചില ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ യാത്രക്കാർക്കിടയില്‍ ആശങ്ക ഉയർത്തുന്നതായി പൊലിസും അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലിസ് അന്വേഷണം തുടരുന്നു.
Post a Comment