പ്രതിദിന വിലയിൽ കനത്ത ചാഞ്ചാട്ടവുമായി സ്വര്‍ണം. ബുധനാഴ്ച പവന്റെ വില 400 രൂപകൂടി 94,520 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 50 രൂപ ഉയര്‍ന്ന് 11,815ലുമെത്തി. ഇതോടെ രണ്ടാഴ്ചക്കിടെയുണ്ടായ വര്‍ധന 7,960 രൂപയായി. ഒക്ടോബര്‍ മൂന്നിന് 86,500 രൂപയായിരുന്നു വില.
യുഎസ്-ചൈന വ്യാപാര സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന് ഇതോടെ ഡിമാന്‍ഡ് വര്‍ധിച്ചു.
യുഎസിലും റെക്കോഡ് ഉയരത്തിലാണ് സ്വര്‍ണത്തില്‍ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,155.99 ഡോളര്‍ നിലവാരത്തിലെത്തി.
Post a Comment