പാഴൂർ: പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ 7:00മണിക്ക് നടന്നു വരുന്ന അല്ലാഹ് ദിവ്യനുരാഗ പ്രകീർത്തനസദസ്സിന്റെ 313മത് പരിപാടി യുടെ പ്രചാരണ റാലി ദാറുൽ ഖുർആൻ വിദ്യാർത്ഥി സമാജം സദഖിന്റെ നേതൃത്വത്തിൽ നടന്നു.
പാഴൂർ ദാറുൽ ഖുർആൻ അങ്കണത്തിൽ നിന്നും നിന്നും ആരംഭിച്ച റാലി കൂളിമാട് അങ്ങാടിയിൽ സമാപിച്ചു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യാഥിതി യായിരുന്നു.
ഇ. എം എ. അബൂബക്കർ ബാഖവി, നാസർ, സഹദ് ഫൈസി, യൂനുസ് വാഫി, ശറഫുദ്ധീൻ ഹസനി, ഇജ്ലാൻ അസ്ഹരി, ഷഫീക് ദാരിമി, സാബിത് വാഫി, എൻ ഐ ടി മേഖല എസ് കെ എസ് എസ് എഫ് സെക്രട്ടറി സഫറുള്ള കൂളിമാട്, സഫ്‌വാൻ ചിറ്റാരിപ്പിലാക്കൽ, ജമാൽ എരഞ്ഞിപ്പറമ്പ്, ഉവൈസ് പാഴൂർ, ഉനൈസ് പുതുപ്പാടി, സഹൽ മുഹമ്മദ്, മിസ്ബാഹ് വയനാട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment