കൂളിമാട് : വൈത്തല എരഞ്ഞിപറമ്പ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിന് ശാശ്വത പരിഹാരം വേണമെന്ന് വെസ്റ്റ് പാഴൂർ പി എച്ച് ഇഡി ശാഖ മുസ്ലിംലീഗ് കൺവൻഷൻ ആവശ്യപ്പെട്ടു.
സി എ ഷുക്കൂർ മാസ്റ്റർ അധ്യക്ഷനായി. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എൻ എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.
അഹമ്മദ് പുതുക്കുടി,വി എ മജീദ്, സി എ റസാക്ക് , ഇ എം അഹമ്മദ് കുട്ടി, ടി. അബ്ദുറഹ്മാൻ സംസാരിച്ചു. ഒക്ടോബർ ഒന്നിന് സി എച്ച് അനുസ്മരണം നടത്താൻ തീരുമാനിച്ചു.
ഭാരവാഹികൾ :
പ്രസിഡൻറ് : ടി. കലന്ദൻ മാസ്റ്റർ, ജനറൽ സെക്രട്ടറി : അഹമ്മദ് പുതുക്കുടി , ട്രഷറർ : ടി. അബ്ദുറഹ്മാൻ. വൈസ് പ്രസിഡണ്ട് : മഹ്മൂദ് വൈത്തല, വിസി മുഹമ്മദ് ,സി മുഹമ്മദ് അലി, സെക്രട്ടറി : സി.ഹാരിസ്, എൻ കെ അബ്ദുൽ മജീദ് , കെ. സി. അസ്ലം.
Post a Comment