സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ചൊവാഴ്ച പവന്റെ വിലയില്‍ 1,040 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയില്ലാതെ ലഭിക്കാന്‍ 86,760 രൂപ നല്‍കേണ്ടിവരും. ഗ്രാമിന്റെ വിലയാകട്ടെ 130 രൂപ കൂടി 10,845 രൂപയായി. ഒരു മാസത്തിനിടെ മാത്രം 9,120 രൂപയാണ് കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,17,375 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. 1,43,840 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചന, ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍, ഡോളറിന്റെ തളര്‍ച്ച, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലായി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, ചെറികിട നിക്ഷേപകരുടെ ആവേശം തുടങ്ങിയവയെല്ലാമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍.
Post a Comment