കൂളിമാട് :
കൂളിമാട് പ്രദേശത്തിന്റെ ആത്മീയ നേതൃത്വം അഹ്‌ലു സുന്നത്തു വൽ ജമാഅ ത്തിന്റെ ആദർശ പ്രചരണം കണ്ണിയത് അഹമ്മദ് കുട്ടി മുസ്ലിയാരുടെ ഉസ്താദ് ആയിരുന്ന വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാരിലൂടെ സാധ്യമായ ഇടമാണ് നമ്മുടെ പ്രദേശം എന്ന് മഹല്ല് ജമാഅത് പ്രസിഡന്റ് കെ. എ. കാദർ മാസ്റ്റർ അഭിപ്രായപ്പെട്ടു. സമസ്ത പ്രാർത്ഥന ദിനം കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിരത്തിലധികം മദ്റസകളിലൂടെ പത്തു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രാർത്ഥന യിൽ പങ്കെടുക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ പ്രാർത്ഥന ദിനമായി ഇത് പരിഗണിക്കാവുന്നതാണ്. ലോക മനസ്സാക്ഷിയെ ഏറെ സങ്കടത്തിലാക്കിയ ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തിയ പരിപാടി അവർക്കായി പ്രത്യേക പ്രാർത്ഥന നിർവഹിച്ചു.
മഹല്ല് ജമാഅത്തിന്റെ സെക്രട്ടറി കൂട്ടകടവത്ത് ബീരാൻ കുട്ടി ഹാജി സ്വാഗതം പറഞ്ഞു. മദ്രസ സദർ ടി. വി അബൂബക്കർ മാസ്റ്റർ അധ്യക്ഷ്യത വഹിച്ചു. ' ഖതീബ് ശരീഫ് ഹുസൈൻ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി.
മാവൂർ പാറമ്മൽ മഹല്ല് ഖാളി മുഹമ്മദ് ബാഖവി അനുഗ്രഹ ഭാഷണം നടത്തി. വാർഡ് മെമ്പർ കെ. റഫീഖ്, അഷ്‌റഫ് അഷറഫി നീലഗിരി,ഇർഷാദ് ഫൈസി വാഴക്കാട്, അബ്ദുല്ല മുസ്ലിയാർ,അബ്ദുൽ ഹക്കീം യമാനി , സി. മുഹമ്മദ്, അൽബിർ കോർഡിനേറ്റർ കെ.ഫൈസൽ, എം വി അമീർ, സഫറുള്ള കൂളിമാട്, വി.സൽസബീൽ തുടങ്ങിയവർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് കെ. മുഹമ്മദ് ബാഖവി നേതൃത്വം നൽകി.തഹിയ്യ ഫണ്ട് ഉദ്ഘാടനം മഹല്ല് കമ്മിറ്റിയുടെ സാന്നിധ്യ ത്തിൽ TV അബൂബക്കർ മാസ്റ്റർ നിർവഹിച്ചു.
Post a Comment