ആർ.ഇ.സി മുത്തേരി റോഡിൽ എൻഐടി കൈയേറിയ സ്ഥലം പൊളിച്ചു റോഡ് വീതി കൂട്ടണം എന്ന ആവശ്യം ശക്തം


കട്ടാങ്ങൽ :  പിഡബ്ല്യുഡി റോഡ് വർക്ക് നടക്കുന്ന ആർ.ഇ.സി മുത്തേരി റോഡിൽ കമ്പനി മുക്കുഭാഗത്ത് കെമിക്കൽ എൻജിനീയറിങ് യൂണിറ്റിന്റെ സൈഡിൽ എൻഐടി കൈയേറിയ സ്ഥലം പൊളിച്ചു റോഡ് വീതി കൂട്ടിയിട്ടില്ലെങ്കിൽ കാൽനട യാത്രക്കാർ അടക്കം വലിയ ബുദ്ധിമുട്ടിലാകും.


 ആർ ഇ സി മുത്തേരി റോഡിൽ എൻ ഐ റ്റി കെമിക്കൽ എൻജിനീയറിങ്ങിന്റെ യൂണിറ്റിന്റെ ഈ ഭാഗത്തൊഴികെ മിക്കവാറും എല്ലായിടത്തും റോഡിന് യഥേഷ്ടം വീതിയുണ്ട്. എന്നാൽ കെമിക്കൽ എൻജിനീയറിങ് യൂണിറ്റിനു മുമ്പിൽ റോഡ് ചുരുങ്ങുകയാണ്. വലിയ ഗതാഗതക്കുരുക്ക് ഇവിടെ ഇപ്പോൾ തന്നെ അനുഭവപ്പെടുന്നുണ്ട്. അഞ്ചര മീറ്റർ റോഡ് പണി പൂർത്തിയാകുന്നതോടെ ഇവിടെ കാൽനടയാത്രക്കാർക്ക് വരെ നടക്കാൻ ബുദ്ധിമുട്ടാവും. കൂട്ടത്തിൽ തിരുവമ്പാടി ആനക്കാംപൊയിൽ തുടങ്ങിയ മലയോര മേഖലകളിലേക്കുള്ള ഒരിളുപ്പ വഴിയായ ഈ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാകും. എൻ ഐ ടി കൈയേറിയ ഈ ഭാഗം തിരിച്ചുപിടിച്ച് ഈ ഭാഗം വീതി കൂട്ടണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. 


ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് റോഡ് പണി പൂർത്തിയാക്കാതെ മുത്തേരി റോഡിൽ കമ്പനി മുക്ക് ഭാഗത്തെ എൻ ഐ ടി കെട്ടിയടച്ച സ്ഥലം തിരിച്ചുപിടിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഈ റോഡിൽ എല്ലായിടത്തുമുള്ള റോഡിന്റെ വീതി ഇവിടെയും നിലനിർത്തണമെന്നും ഈസ്റ്റ് മലയമ്മ നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാർഡ് കമ്മിറ്റി പ്രസിഡണ്ട് രജിത കാഞ്ഞിരത്തിങ്കൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷെരീഫ് മലയമ്മ യോഗം ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ മാസ്റ്റർ , നിസാർ എ കെ, നടുവിലോട്ടിൽ ചന്തു കുട്ടി , മുനീർഎടവലത്ത് , സ്കറിയാ ജേക്കബ് സദാശിവൻ പിള്ള വി.കെ, അബ്ദുള്ള ഇ എം, പ്രശോഭ് കൊളോ ച്ചാലിൽ, മുരളി വി കെ, മുജീബ് മുത്താലം, വിമല വി.കെ, റിഷാദ് കെ പി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris