കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായി വർധിച്ചു. പവൻ്റെ വിലയിൽ 680 രൂപയുടെ വർധവുണ്ടായി. 77,640 രൂപയായാണ് പവൻ വില വർധിച്ചത്. ഇതാദ്യമായാണ് സ്വർണവില 77,000 തൊടുന്നത്.
ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രം തൊട്ടത്. പവൻ്റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വർണത്തിന് 4000 രൂപയുടെ വർധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും കേരളത്തിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. നാല് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്കാണ് സ്വർണം എത്തിയത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനത്തിന്റെ വർധനവുണ്ടായി.
ഔൺസിന് 3,470.69 ഡോളറായാണ് സ്വർണവില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.8 ശതമാനം വർധനവോടെ ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 3,543.70 ഡോളറിലേക്ക് ഉയർന്നു. വെള്ളിയുടെ വില ആഗോളവിപണിയിൽ 1.6 ശതമാനം ഉയർന്ന് ഔൺസിന് 40.31 ഡോളറായി. 2011ന് ശേഷം ഇതാദ്യമായാണ് വെള്ളിവില ഇത്രയും ഉയർന്നത്. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ വില രണ്ട് ശതമാനം ഉയർന്നു.
10 ഗ്രാമിന് 1,05,937 രൂപയായാണ് ഉയർന്നത്. എം.സി.എക്സ് സിൽവറിൻ്റെ നിരക്ക് കിലോഗ്രാമിന് 1,24,214 രൂപയായും ഉയർന്നു. വെള്ളിക്കും രണ്ട് ശതമാനം വില വർധനയുണ്ടായി. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇതിനൊപ്പം ഡോണൾഡ് ട്രംപിന്റെ തീരുവ ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന അനിശ്ചിതത്വവും സ്വർണവിലയെ സ്വാധീനിക്കുണ്ട്.
Post a Comment