കെ.ഇ. ആർ ഭേദഗതിക്ക് പിന്നിൽ വൻ ഒളിയജണ്ട : ഡേ: എം.കെ മുനീർ എം.എൽ. എ



കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെയും ഭരണ മേഖലയിലെയും വീഴ്ചകളും പരാജയങ്ങളും ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് അധ്യാപക സംഘടനകളുംടെ ഹിത പരിശോധനയുടെ പേരിൽ കേരള വിദ്യാഭ്യാസ ചട്ടത്തിൽ മാറ്റം വരുത്തി കാറ്റഗറി സംഘടനകളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നത് എന്നും ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഡോ.എം.കെ മുനീർ എം.എൽ. എ പറഞ്ഞു. അറുപത്തിയേഴ് വർഷക്കാലമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകളെ ഒഴിവാക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം സർക്കാറിനോടവശ്യപ്പെട്ടു.


വിദ്യാഭ്യാസ രംഗത്തെ ഗൗരവമായ പ്രശ്നങ്ങൾ പരിഹരിക്കാതെ, സ്വന്തം പരാജയങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് ഹിത പരിശോധനയുടെ പേരിൽ കെ.ഇ. ആർ ഭേദഗതിക്കൊരുങ്ങുന്നത്. 
  ഭാഷാ പഠനത്തെ ബാധിക്കുന്ന അവസര നിഷേധം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു
സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ മെമ്മോറാണ്ടം ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ ഡേ: എം കെ മുനീർ എം.എൽ.എക്ക് കൈമാറി ,സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുൽ ജൈസൽ, ജില്ലാ ജനറൽ സെക്രട്ടറി എം.കെ റഫീഖ്, ട്രഷറർ ഐസൽമാൻ, സംസ്ഥാന കൗൺസിലർമാരായ കെ.അബ്ദുൽ ലത്തീഫ്, റാഫി ചെരച്ചോറ, ജില്ലാ സെക്രട്ടറി എ.അബ്ദുറഹീo എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris