കട്ടാങ്ങൽ : പുള്ളന്നൂർ ന്യൂ ജി. എൽ. പി .സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. സുപ്രഭാതം പത്രത്തിൻ്റെ പന്ത്രണ്ടാം വാർഷിക കാമ്പയിൻ്റെ ഭാഗമായി പുള്ളന്നൂർ, നാരകശ്ശേരി SKSSF കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിഷ് ബോൺ കിഡ്സ് വിയർ ഉടമ കെ അബ്ദുർറഹ്മാൻ സാഹിബാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പത്രം സ്പോൺസർ ചെയ്തത്.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ മാസ്റ്ററുടെ സാന്നിധ്യത്തിൽ പത്രം സ്കൂൾ ലീഡർക്ക് കൈമാറുകയുണ്ടായി
.മലയമ്മ റെയിഞ്ച് ജം ഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി സാജിദ് ഫൈസി, സുപ്രഭാതം റെയിഞ്ച് കോഡിനേറ്റർ സൈദ് അലവി മാഹിരി, പുള്ളന്നൂർ ന്യൂ ജി.എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ഹകീം ടി.എം, അബ്ദുള്ള കുട്ടി ഹുദവി, വി.പി. ശാഫി വാഫി, എ .പി. മുഹമ്മദ് കോയ ഹുദവി, സുപ്രഭാതം ഏജൻ്റ് കെ.എം.സലാം, യൂസുഫ് നാരകശ്ശേരി,ഹുബ്ബുൽ ഹബീബ്, സ്കൂൾ അധ്യാപകർ , വിദ്യാർത്ഥികൾ പ്രൗഡമായ ചടങ്ങിൻ്റെ ഭാഗമായി.
Post a Comment