ക്ഷേത്ര പരിസരത്തെ അശാസ്ത്രീയ മാലിന്യനിക്ഷേപം - ബിജെപി പ്രതിഷേധിച്ചു


കെട്ടാങ്ങൽ: എൻ.ഐ.ടി - ഈസ്റ്റ് മലയമ്മ റോഡിൽ മലയമ്മ ശിവക്ഷേത്രത്തിന് സമീപത്തായി പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം പരിസരവാസികൾക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. തെരുവ് നായ്ക്കളും കുറുക്കൻമാരും കടിച്ചു വലിച്ച് ഈ മാലിന്യം സമീപ സ്ഥലങ്ങളിൽ പരക്കുകയാണ്.


 കനത്ത മഴയിൽ ഈ മാലിന്യങ്ങൾ പ്രദേശത്താകെ പരന്നൊഴുകുന്ന അവസ്ഥയാണ്. ഈ വെള്ളത്തിലൂടെയാണ് നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും മലയമ്മ ശിവക്ഷേത്രത്തിലേക്കുള്ള വിശ്വാസികളും നടക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ അശാസ്ത്രീയ മാലിന്യ സംഭരണ കേന്ദ്രo അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ യോഗം നടത്തി. സദാനന്ദൻ മാസ്റ്റർ , പ്രസാദ് മലയമ്മ, ദേവദാസ് വൈത്തനാരി, ബാബുരാജ് എ.പി., മോഹൻദാസ് ടി.സി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിൻ്റെ ഫലമായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു.
മാലിന്യ സംഭരണ കേന്ദ്രം പാതയോരത്ത് നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ബിജെപി കട്ടാങ്ങൽ ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഐ.എം.സിബി അധ്യക്ഷത വഹിച്ചു. വി.ടി. അച്യുതൻ, മംഗലഞ്ചേരി ശിവദാസൻ, അജിത് നായർകുഴി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris