കൂളിമാട് : കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നാട്ടൊരുമ കാമ്പയിനിൻ്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്
വാരിയൻകുന്നത്ത് ചക്കിപ്പറമ്പൻ കുടുംബ ട്രസ്റ്റുമായി സഹകരിച്ച് ക്രസ്റ്റ് കൂളിമാട് സംസ്ഥാന തല പ്രബന്ധ രചന മത്സരം നടത്തുന്നു. *_ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ കോഴിക്കോട്, ഏറനാട്, വള്ളുവനാട്, കൊണ്ടോട്ടി താലൂക്കുകളുടെ പങ്ക്*_ എന്നതാണ് വിഷയം.
ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 3001, 2001, 1001 രൂപയുടെ ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകുന്നതാണ്. മികച്ച മറ്റു രചനകൾ ക്രസ്റ്റ് ഗ്രന്ഥാലയം റഫറൻസ് ശേഖരത്തിൽ ഉൾപ്പെടുത്തുന്നതും പ്രശസ്തിപത്രം നൽകുന്നതുമാണ്.
അഞ്ച് പുറത്തിൽ കുറയാത്ത
സൃഷ്ടികൾ ഈ മാസം 15 നകം pdf ആയി crestkoolimadu@gmail.com
എന്ന email ൽ പേര് , വിലാസം, വാട്ട്സ്ആപ് നമ്പർ എന്നിവ ചേർത്ത് അയക്കണം.
വിവരങ്ങൾക്ക്
9544900129
9497297201
Post a Comment