നിയമ പോരാട്ടത്തിനൊടുവില്‍ വ്യാജപോക്‌സോ കേസില്‍ നിരപരാധിത്വം തെളിയിച്ച് അദ്ധ്യാപകന്‍.



ബാലുശ്ശേരി സ്വദേശി അധ്യാപകന്‍ ഇ.പ്രബീഷിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

2019 ല്‍ ബാലുശ്ശേരി സ്‌കൂള്‍ വി എച്ച് എസ് സി വിഭാഗത്തില്‍ നിന്നും ടൂര്‍ പോയപ്പോൾ മറ്റൊരു അധ്യാപകൻ പെൺകുട്ടികളോട് മോശമായി പെരുമാറിയിരുന്നു. ശേഷം ലീവിലായ അധ്യാപകൻ സ്കൂളിൽ വന്നു തിരിച്ചു പോകുമ്പോൾ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടതു പ്രകാരം പ്രബീഷ് 
ഇദ്ദേഹത്തെ ബാലുശ്ശേരി ബസ്‌സ്റ്റാൻ്റിൽ കൊണ്ടു വിട്ടിരുന്നു. എന്നാൽ അധ്യാപനെ ചോദ്യം ചെയ്യാൻ വന്ന പെൺകുട്ടിയുടെ ബന്ധുക്കൾ, ആ അധ്യാപകനെ ബാലുശ്ശേരി കൊണ്ടു വിട്ടതിൽ പ്രതിഷേധിച്ച് പ്രബീഷിനെ ശാരീരികമായി ക്രൂരമായി മർദ്ദിച്ചു.


പ്രബീഷ് അയാൾക്കെതിരെ കേസ് കൊടുത്തു. അതിൻ്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രബീഷിനെ പോക്സോ കേസിൽ കുടുക്കുകയായിരുന്നു.

ടൂറിനിടെ സഹ അധ്യാപകൻ്റെ മോശം പെരുമാറ്റം പെൺകുട്ടികൾ പ്രബീഷിനോട് പറഞ്ഞെന്നും പ്രബീഷ് മേലധികാരിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും കള്ള പരാതി കൊടുക്കുകയായിരുന്നു

വിദ്യാര്‍ഥിനി അധ്യാപകനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് പരാതിക്കാരിയുടെ കൂടെയുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥിനികള്‍ കോടതിയില്‍ മൊഴിനല്‍കി. പ്രബീഷ് മാഷോട് തങ്ങളാരും പരാതി പറഞ്ഞില്ലെന്ന് മറ്റുവിദ്യാര്‍ഥിനികള്‍ ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പ്രബിഷ് കുറ്റവിമുക്തനായത്

മാനഹാനിയുണ്ടാക്കിയ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris