മെഡിക്കൽ കോളേജ് ബസ്റ്റാന്റ് നിർമ്മാണം : ഓപ്പൺ ഫോറം നടത്തും





.. കോഴിക്കോട് : മെഡിക്കൽ കോളേജിൽ ബസ്‌സ്റ്റാന്റ് നിർമ്മാണത്തിന് തറക്കല്ലിട്ട് 15 വർഷം പിന്നിടുമ്പോഴും നിർമ്മാണം അനന്തമായി നീളുന്നതിൽ കോഴിക്കോട് ജില്ലാ ഉപഭോക്തൃസംരക്ഷണ സമിതിയോഗം പ്രതിഷേധിച്ചു.


നിർമ്മാണത്തിലെ ഇപ്പോഴത്തെ അവസ്ഥ അറിയാനും തടസ്സങ്ങൾ ഉണ്ടെങ്കിൽ മനസ്സിലാക്കി പ്രവർത്തിക്കുവാനും വേണ്ടി ഈ മാസം 11 ന് മെഡിക്കൽ കോളേജ് കനിവ് ഹാളിൽ വ്യത്യസ്ത തുറകളിൽപെട്ടവരെ ഉൾപെടുത്തി രാവിലെ 10 മണിക്ക് ഒരു ഓപ്പൺ ഫോറം നടത്താൻ തീരുമാനിച്ചു .ഓപ്പൺ ഫോറം അഹമ്മദ് ദേവർ കോവിൽ എം എൽ എ.. ഉൽഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർമാർ, ഉദ്യേഗസ്ഥർ, തൊഴിലാളി ബഹുജന വിദ്യാർത്ഥി നേതാക്കൾ എന്നിവർ സംബന്ധിക്കും.
പരിപാടിക്ക് രൂപം നൽ കാൻ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി.കെ.എ.അസീസ് അദ്ധ്യക്ഷ്യം വഹിച്ചു.
ഉമർ വെള്ളലശ്ശേരി, കെ.സാമി മാസ്റ്റർ, വി.പി.അബ്ദുൽ ഗഫൂർ, സിദ്ധീഖ് കുറ്റി ക്കാട്ടൂർ, പി.ഗോപാലകൃഷണൻ, പി.ബാവക്കുട്ടി, എം.കെ രാജീവ്കുമാർ സംസാരിച്ചു.


Post a Comment

Previous Post Next Post
Paris
Paris