കൂളിമാട് :
സത്യാധാര പുണ്യ റബീഹ് പതിപ്പ് മാവൂർ മഹല്ല് ഖാളിയും, കൂളിമാട് തഅലീമുൽ ഔലാദ് മദ്റസ ഉസ്താദുമായ മുഹമ്മദ് ബാഖവി Skssf കൂളിമാട് യൂണിറ്റ് തല പ്രകാശനം നിർവഹിച്ചു.
കൂളിമാട് അക്ഷര വായന ശാല അടക്കമുള്ള പൊതു ഇടങ്ങളിൽ പുണ്യ റബീഹിന്റെ ആയിരത്തി അഞ്ഞൂറാം ആണ്ട് ആഘോഷിക്കുന്ന പ്രവാചക രുടെ ചരിത്രം,പ്രകീർത്തനംഎന്നിവ പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ കൂളിമാട് യൂണിറ്റ് കമ്മിറ്റി നേതൃത്വം നൽകുമെന്നും യൂണിറ്റ് നേതാക്കൾ പറഞ്ഞു.ഉസ്താദ് മാരായ ശരീഫ് ഹുസൈൻ ഹുദവി, അബൂബക്കർ മാസ്റ്റർ, അഷ്‌റഫ് അഷറഫി നീലഗിരി, ഇർഷാദ് ഫൈസി വാഴക്കാട്, സഫറുള്ള കൂളിമാട്, മുജീബ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മദ്റസ വിദ്യാർത്ഥികളുടെ മൗലൂദ് പാരായണവും നടന്നു.
Post a Comment