സമസ്ത ഗ്രാന്റ് റബീഹ് വിളംബര റാലി സംഘടിപ്പിച്ചു

കോഴിക്കോട് : മീലാദ് 2025 നോടനുബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഗ്രാന്റ് റബീഹ് വിളംബര റാലി കോഴിക്കോട് വെച്ച് നടന്നു

കോഴിക്കോട് കോതി പാലം മുതൽ ഇടിയങ്ങര സമസ്ത ആസ്ഥാനം വരെ റബീഹ് വിളമ്പര റാലി സംഘടിപ്പിച്ചു. ആയിരകണക്കിന് ആളുകൾ പങ്കെടുത്ത മഹാ റാലി വിശ്വാസി ഹൃദയങ്ങളിൽ പ്രവാചകാനുരാഗം അലതല്ലിയ കോഴിക്കോട് സാഗര റാണി യെ സാക്ഷിയാക്കിയ മഹാ സംഗമത്തിന്റ സമാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്രി തങ്ങൾ നിർവഹിച്ചു.


 മൗലിദ്, ഇഷ്‌ക് മജ്ലിസുകൾ നടന്നു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ അധ്യക്ഷ്യത വഹിച്ചു. മുസ്തഫ മാസ്റ്റർ മുണ്ടുപാറ സ്വാഗതം പറഞ്ഞു. സയ്യിദ് ടി പി സി തങ്ങൾ, മുബഷിർ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ,ഉമർ ഫൈസി മുക്കം, എ. വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, റഷീദ് ഫൈസി, ഒ. പി എം അഷ്‌റഫ്‌ മൗലവി, റാഷിദ്‌ കാക്കുനി, സമദ് ഫൈസി, അസൈനാർ ഫൈസി, സലാം ഫൈസി മുക്കം, സുബൈർ മാസ്റ്റർ, മുസ്തഫ ബാഖവിപെരുമുഖം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris