വനിതാ ലീഗിന്റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു


കട്ടാങ്ങൽ  : ഈസ്റ്റ്‌ മലയമ്മ വാർഡ് വനിതാ ലീഗിന്റെ നേതൃത്വത്തിൽ LDC കോഴിക്കോട് പരീക്ഷയിൽ 135 -ാം റാങ്ക് നേടിയ മാജിതാ ഫർസാന,
MBBS പഠനം പൂർത്തിയാക്കിയ Dr.ഹന്ന അനീഷ എന്നിവരെ അനുമോദിച്ചു.


 ഇരുവരുടെയും നേട്ടം വളർന്ന് വരുന്ന സ്ത്രീ സമൂഹത്തിന് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കൂടാതെ പുതുതായി വനിതാ ലീഗിലേക്ക് കടന്ന് വന്ന റൈഹാന നാസറിനെ ഹാരം അണിയിച്ച് സ്വീകരിച്ചു. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി ഷമീറ മുജീബ് ഉദ്ഘടനം നിർവഹിച്ച ചടങ്ങിൽ ഷമീറ അബ്ദുള്ള അധ്യക്ഷത വഹിച്ചു റംല ഖാസിം സ്വാഗതവും സഫീന ഫൈസൽ നന്ദിയും പറഞ്ഞു. സൈനബ പൂലോട്, റൈഹാനത്ത് തത്തമ്മ, റൈഹാന നാസർ, ഫൗസിയ നിസാർ, തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris