മുക്കം: സ്റ്റീൽ മെറ്റൽ ഇൻഡസ്ട്രിയൽ മേഖലയിൽ 45 വർഷത്തെ പരിചയസമ്പത്തുള്ള ലാംഡ സ്റ്റീൽസിന്റെ ഫാബ്രിക്കേറ്റേഴ്സ് ക്യാമ്പ് ഓഗസ്റ്റ് 16,17 തീയതികളിൽ കക്കാടംപൊയിൽ റിസോർട്ടിൽ വച്ച് സംഘടിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത മൂന്നുപേർക്ക് മലേഷ്യൻ ട്രിപ്പു൦ 10 പേർക്ക് ഡൊമസ്റ്റിക് ട്രിപ്പു൦ അടക്കം നിരവധി സമ്മാനങ്ങൾ ബെസ്റ്റ് പെർഫോമിങ് അവാർഡായി ലാംഡ മാനേജ്മെൻറ് നൽകി.
ജെ എസ് ഡബ്ലിയു സ്കൈലൻ ഏരിയ സെയിൽസ് മാനേജർ ഷമീർ,ടെറിട്ടറി മാനേജർ ജോ, ഓക്സി ഫ്ലോ മാനേജിങ് ഡയറക്ടർ സഫർ ഇഖ്ബാൽ,യൂറോ ഗാർഡ്, ഇൻഫർമാറ്റ് സ്റ്റീൽ,പിയോനീർ തുടങ്ങിയ നിരവധി കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.
നൂറോളം ഫാബ്രിക്കേറ്റർമാർ പങ്കെടുത്ത പരിപാടിയിൽ നടനും മിമിക്ക് താരവുമായ ജാഫർ അരീക്കോടിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
മാനേജിങ് പാർട്ണർമാരായ പി എം അബ്ദുറഷീദ്, മുഹമ്മദ് സലീം,യാസർ,സുഹാസ് ഫാമി തുടങ്ങിയവർ സംസാരിച്ചു
Post a Comment