കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂളിൽ ഓണം സെലിബ്രേഷൻ സംഘടിപ്പിച്ചു. കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ, വടം വലി തുടങ്ങിയ നിരവധി മത്സരങ്ങൾ നടന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കി.
പരിപാടിയോടനുബന്ധിച്ച് പ്രഗൽഭ സിംഗേഴ്‌സ് ആയ സാതിർ & മുസാഫിർ നയിച്ച മ്യൂസിക് പരിപാടിയും നടന്നു. പരിപാടികൾക്ക്
പിടിഎ പ്രസിഡൻ്റ് ബാബു വടക്കയിൽ ,
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത, മേഘ, ആനന്ദ്,നോബി തോമസ് എന്നിവർ നേതൃത്വം നൽകി.
Post a Comment