ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനമാചരിച്ചു.



ചാത്തമംഗലം :
മാനവികതയുടെ മഹാ വക്താവായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മദിനവും മരിച്ചതിനുശേഷം ഓർമ്മ ദിനവും പുതുക്കാറുള്ളത് പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും ആരോരും സംരക്ഷിക്കാൻ ഇടമില്ലാത്തവരുമായ കുറേ മനുഷ്യർ താമസിക്കുന്ന ചാത്തമംഗലത്തെ സ്വാന്തനം വൃദ്ധസദനത്തിൽ ആയിരുന്നു.




 ഇന്നും അവരെത്തി സ്നേഹത്തിൽ ചാലിച്ചചായയും മധുരപലഹാരങ്ങളും സൗഹൃദ അന്വേഷണങ്ങളുമായി ഉമ്മൻചാണ്ടിയുടെ ഈ രണ്ടാം ചരമ വാർഷിക ദിനത്തിലും. അതു കൊടുത്തു പിരിയുക മാത്രമല്ല അവരുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ആവശ്യമുള്ളവർക്ക് സൗജന്യ നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഇന്ന് കോൺഗ്രസ് പ്രവർത്തകർ സ്വാന്തനം വൃദ്ധസദനത്തിൽ നിന്നും പിരിഞ്ഞു പോയത്. പരിപാടിക്ക് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഷെരീഫ് മലയമ്മ, ഓ അശോകൻ, നിസാർ എ കെ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris