മാവൂർ : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി റെയ്ഞ്ച് സ്വാഗത സംഘങ്ങളുടെ ജില്ലാ തല ഉദ്ഘാടനം മാവൂർ റെയ്ഞ്ചിൽ സമസ്ത മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി നിർവഹിച്ചു. ഇസ്ലാമിക വിശ്വാസ ആചാര അനുഷ്ഠാന കാര്യങ്ങളിൽ പരിഷ്കരണത്തിന്റെ മറവിൽ നവീനവാദികൾ രംഗത്ത് വന്നപ്പോൾ ആദർശ സംരക്ഷണത്തിന് വേണ്ടിയാണ് പൂർവികർ സമസ്തക്ക് രൂപം നൽകിയതെന്നും ആ സമസ്തയുടെ നയനിലപാടുകൾ പ്രചരിപ്പിക്കാൻ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഞ്ച് പ്രസിഡൻ്റ് അഷ്റഫ് റഹ്മാനി അധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി പി. ബാവ ഹാജി പുവ്വാട്ട്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് ബാഖവി, ഒ.പി.എം അഷ്റഫ് കുറ്റിക്കടവ്, എൻ.പി അഹമ്മദ്, കെ.എം.എ റഹ്മാൻ, അഹമ്മദ് കുട്ടി അരയ ങ്കോട്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി സംസാരിച്ചു.
ഭാരവാഹികൾ: മുഹമ്മദ് അഷ്റഫ് റഹ്മാനി (ചെയർ മാൻ), കെ. മുഹമ്മദ് ബാഖവി (വർ. ചെയർമാൻ), ഒ.പി.എം അഷ്റഫ് കുറ്റിക്കടവ് (ജനറൽ കൺവീനർ), റഊഫ് പാറമ്മൽ (വർക്കിംഗ് കൺവീനർ), അഹ മ്മദ് കുട്ടി അരയങ്കോട് (ട്രഷറർ), മുഹ് യുദ്ധീൻ ദാരിമി, എൻ.പി അഹമ്മദ്, കെ.എം.എ റഹ്മാൻ ചെറൂപ്പ, അബ്ദുറഊഫ് മാഹിരി പാറമ്മൽ, അബ്ദുൽ കരീം നിസാമി, ചിറ്റടി അബ്ദു ഹാജി, (വൈസ് ചെയർമാൻ), ടി.കെ മൂസ മുസ്ലിയാർ, അഷ്റഫ് ഫൈസി, സൈദലവി മാഹിരി, ജാഫർ മാവൂർ, എം.കെ റസാഖ് ചെറൂപ്പ, അബ്ദുല്ല പനങ്കുണ്ട (ജോ. കൺ വീനർമാർ).

Post a Comment