ആലപ്പുഴ : പ്രണയബന്ധത്തില്‍നിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിന് മൂന്നുവർഷം തടവ്.നൂറനാട് ഇടപ്പോണ്‍ വിഷ്ണുഭവനില്‍ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.
2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്സ്റ്റോപ്പില്‍ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
നൂറനാട് എസ്.ഐ പി.കെ.ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സില്‍ സിവില്‍ പൊലീസ് ഓഫീസർ അമല്‍ പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.സി.വിധു, എൻ.ബി.ഷാരി എന്നിവർ ഹാജരായി.

Post a Comment