നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് : നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കം


പന്നിക്കോട് : കേരകർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ
നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.
 2024-2025ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി തെങ്ങിന് ജൈവവളം, രസവളം, കുമ്മായം എന്നിവ സബ്‌സിഡി നിരക്കിൽ വിതരണമാരംഭിച്ചു.




  കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു. ഒരു തെങ്ങിന് 1 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മയം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. പൊട്ടാഷ് 50 ശതമാനം സബ്‌സിഡിയിലും വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവക്ക് 75% സബ്‌സിഡിയുമാണ് കർഷകർക്ക് ലഭിക്കുക. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സ്ലിപ് പ്രകാരം അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കണം. സബ്‌സിഡി തുക അക്കൗണ്ടിൽ ലഭിക്കും.ചടങ്ങിൽ 
 വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ബാബു പൊലുകുന്നത്ത്, മറിയം കുട്ടിഹസൻ വാർഡ് മെമ്പർമാരായ വി.ഷംലൂലത്ത്, യു.പി മമ്മദ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ, എം.ടി റിയാസ്
കൃഷി ഓഫീസർ പി.രാജശ്രീ
കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു


Post a Comment

Previous Post Next Post
Paris
Paris