തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയം; ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി



ചെന്നൈ:തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല.തിരുനെല്‍വേലിയിലെ പാളയംകോട്ടൈ പ്രദേശത്ത് പട്ടാപ്പകല്‍ ഒരു ഐടി പ്രൊഫഷണലിനെ വെട്ടിക്കൊന്നു.ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്.
മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുമ്പോഴാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്.പെണ്‍കുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്.




തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്‌ ഇൻസ്പെക്ടർമാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post
Paris
Paris