മുക്കം : സി എച്ച് സി യുടെയും കെ എം സി ടി നഴ്സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ഒ. ആർ എസ് ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ അധ്യക്ഷനായി.
സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ സുമംഗല ഇ .ടി ഉദ്ഘാടനം ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് ,കെ എം സി ടി നഴ്സിംഗ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഷിൻസി സൂസൻ ഏലിയാസ് ,ട്യൂട്ടർ സൗദത്ത് കെ പി , മേഘന പി ദിനേശ് എന്നിവർ പ്രസംഗിച്ചു .നഴ്സിംഗ് കോളേജ് പോസ്റ്റ് ബി എസ് സി വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും നേതൃത്വം നൽകി .
Post a Comment