മാവൂർ: വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. ‘ഉയിർ 2025’ എന്ന പേരിൽ മാവൂർ എസ്.ടി.യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത് മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവരെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവരെയും അനുമോദിച്ചു.
എം.എസ്.സി അപ്ളൈഡ് സൈകോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സി.കെ. അഷ്റഫിന് സുധ കമ്പളത്ത് ഉപഹാരം നൽകി. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. അബൂബക്കർ അനുമോദന പ്രസംഗം നിർവഹിച്ചു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ കൺസൽട്ടന്റ് സൈകോളജിസ്റ്റ് ഇഷ ഐറിൻ പഠന ചർച്ചയിൽ ക്ലാസെടുത്തു.
എം.പി. മുഹമ്മദലി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
ഭാരവാഹികളായ കെ.വി. ഷംസുദ്ദീൻ ഹാജി, ടി. മെഹ്റൂഫലി, എം.പി. മുഹമ്മദലി, സൈക്ക സലീം, വി.എൻ. അബ്ദുൽ ജബ്ബാർ, അബ്ദുല്ല കൈതക്കൽ, കെ. ഫഹ്മിദ, ഫൗസിയ കനവ് എന്നിവർ സംസാരിച്ചു. അബ്ദുറഹീം പൂളക്കോട് സ്വാഗതവും ടി. മെഹ്റൂഫലി നന്ദിയും പറഞ്ഞു.
Post a Comment