മാഹി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍.



വടകര: മാഹി കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം കവുന്തന്‍ നട പാലത്തിനടുത്താണ് സംഭവം. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈകീട്ട് 3മണിയോടെ കനാല്‍ പണിക്കാരാണ് മൃതദേഹം കണ്ടത്.




ഉടന്‍ തന്നെ വടകര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. മുഖം വ്യക്തമല്ല. നൈറ്റിയാണ് വേഷം.

തലയില്‍ വെള്ള തോര്‍ത്ത് കെട്ടിയ നിലയിലാണ്. ഇടത് കൈയില്‍ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Paris
Paris