യു എസ് എസ് സ്കോളർഷിപ്പ് നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ മാനേജറുടെ സ്വർണ്ണ നാണയം; പന്നിക്കോട് എയുപി സ്കൂളിൽ പ്രതിഭാദരം വേറിട്ടതായി



മുക്കം: പാഠ്യപാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന പന്നിക്കോട് എ യു പി സ്കൂളിൽ ഈ വർഷത്തെ പ്രതിഭാദരം പരിപാടി ഏറെ വ്യത്യസ്തമായി. സ്കൂളിൽ നിന്നും ഈ വർഷം യുഎസ്എസ് നേടിയ 15 വിദ്യാർത്ഥികൾക്കും മാനേജർ സി.കേശവൻ നമ്പൂതിരിയുടെ വകയായി സ്വർണ്ണ നാണയമാണ് സമ്മാനമായി നൽകിയത്. കഴിഞ്ഞ 3 വർഷമായി ഇത്തരത്തിൽ മാനേജരുടെ നേതൃത്വത്തിൽ യു.എസ്.എസ് ജേതാക്കൾക്ക് സ്വർണ്ണ മെഡൽ നൽകി വരുന്നുണ്ട്.
ഇത് വിദ്യ ത്ഥികൾക്ക് മാത്രമല്ല ചടങ്ങിനെത്തിയ വിശിഷ്ടാതിഥികൾക്കും വേറിട്ട അനുഭവമായി മാറി. 




പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ യു.കെ കുമാരൻ മുഖ്യാതിഥിയായി. കലുഷിതമായ കാമ്പസുകളും വിദ്യാർത്ഥി സംഘട്ടനങ്ങളുമൊക്കെ സർവസാധാരണമായ ഇക്കാലത്ത് വായനയുടേയും എഴുത്തിൻ്റെയും ലോകം വിദ്യാർത്ഥികൾക്ക് പുതിയ വാതായനങ്ങൾ തുറക്കുമെന്ന് അദ്ധേഹം പറഞ്ഞു.  ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, അംഗങ്ങളായ ബാബു പൊലുകുന്ന്, യു.പി മമ്മദ്, മാനേജർ സി.കേശവൻ നമ്പൂതിരി, പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽബാബു, ഡോ: കമൽ മാധവ്, പ്രധാനാധ്യാപിക സജ്നി, എം പിടിഎ പ്രസിഡൻ്റ് റസീന മജീദ്, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം കളൻതോട്, പി.പി റസ് ല,പി.എം ഗൗരി, സുഭഗ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris