സ്ഥലം മാറിപ്പോവുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ഐ സി ഡി എസ് സൂപ്പർവൈസർക്കും യാത്രയയപ്പ് നൽകി



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കേ കുന്ദമംഗലത്തേക്ക് ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസറായി സ്ഥലം മാറിപ്പോവുന്ന ടി. ആബിദ, കുന്ദമംഗലം ഗ്രാമ പഞ്ചായത്തോഫീസിലേക്ക് സ്ഥലം മാറിപ്പോവുന്ന ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ ലിസ, അസിസ്റ്റൻ്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടി പോവുന്ന ഹെഡ് ക്ലർക്ക് അഷ്'റഫ് , സ്ഥലം മാറിപ്പോവുന്ന ഡ്രൈവർ സുരേഷ് എന്നിവർക്ക് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി.




 പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉപഹാരം സമർപ്പിച്ചു.പഞ്ചായത്ത് ജീവനക്കാരുടെ ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ,ബാബുപൊലുകുന്നത്ത്‌,ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗളായ യൂ, പി മമ്മദ്, ടി.കെ അബൂബക്കർ, പഞ്ചായത്ത്
സെക്രട്ടറി അനസ് ഒ എ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ജെസീദ തുടങ്ങിയവർ സംസാരിച്ചു 


Post a Comment

Previous Post Next Post
Paris
Paris