ഇമ്മിണി ബല്യ കഥാപാത്രങ്ങളിലൂടെ കഥകളുടെ സുൽത്താനെ അറിഞ്ഞ് മലയമ്മ എയുപി സ്കൂളിൽ ബഷീർ ദിനാചരണം


മലയമ്മ: ജൂലായ് 5 ബഷീർ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ നടന്ന നിരവധി പരിപാടികളിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ കുട്ടികൾ അടുത്തറിഞ്ഞു. ബഷീർ അനശ്വരമാക്കിയ കഥയും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു .എല്ലാം ജീവിത ഗന്ധിയായ ഇമ്മിണി ബല്യ കഥാപാത്രങ്ങളാന്നെന്ന് സാക്ഷ്യപ്പെടുത്തുന്ന അവതരണമാണ് കുട്ടികൾ നടത്തിയത്. ബഷീർ അനുസ്മരണം, ബഷീർ പതിപ്പ് നിർമാണം , പുസ്തകാസ്വാദനം , ദൃശ്യാവിഷ്കാരം, റീൽസ് വീഡിയോ, ബഷീർ ദിന ക്വിസ് , ചുമർ പത്രിക എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾക്ക് ആവേശം പകർന്നു 




.ബഷീർ എന്ന മഹാനായ എഴുത്തുകാരൻ്റെ ജീവിത ദർശനങ്ങൾക്ക് ഇക്കാലത്ത് എത്രമാത്രം പ്രാധാന്യം കൈവരുന്നുവെന്നും കുട്ടികൾ മനസ്സിലാക്കി . ഹെഡ്മിസ്ട്രസ് ഷീബ വി , അധ്യാപകരായ ദീപ എൻ.കെ, അനൂപ് കുമാർ, ഷിജ പി.എ , സരിഗ , ജസ്‌ലി, എന്നിവർ ബഷീർ ദിന പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris